മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം.ശിവശങ്കര്‍ ആശുപത്രിയില്‍.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം.ശിവശങ്കര്‍ ആശുപത്രിയില്‍. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് പ്രവേശിപ്പി്ക്കുകയായിരുന്നു എന്നാണ് വിവരം. ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് ശിവശങ്കറിനെ പ്രവേശിപ്പിച്ചതെന്നും വിവരം ലഭിച്ചിട്ടുണ്ട്. സര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റംസ് അന്വേഷണ സംഘം ഇദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ഏതാനും നാളുകളായി അന്വേഷണ ഏജന്‍സികളുടെ ചോദ്യം ചെയ്യലുകള്‍ക്ക് വിധേയനായിരുന്ന ആളാണ് ശിവശങ്കര്‍.

No comments