നോവല്‍ കൊറോണ വൈറസിനെതിരെ പ്രവര്‍ത്തിക്കുന്ന വാക്സിന്‍ എന്നു ലഭ്യമാകുമെന്ന ചോദ്യത്തിന് ഉത്തരം കിട്ടാന്‍ ഇനി ആഴ്ചകള്‍ മാത്രം ബാക്കി.
നോവല്‍ കൊറോണ വൈറസിനെതിരെ പ്രവര്‍ത്തിക്കുന്ന വാക്സിന്‍ എന്നു ലഭ്യമാകുമെന്ന ചോദ്യത്തിന് ഉത്തരം കിട്ടാന്‍ ഇനി ആഴ്ചകള്‍ മാത്രം ബാക്കി. ലോകത്ത് നടക്കുന്ന വാക്സിന്‍ പരീക്ഷണങ്ങളില്‍ മുന്‍നിരയിലുള്ള മിക്കതും അവസാനഘട്ടത്തിലേയ്ക്ക് കടന്ന സാഹചര്യത്തില്‍ ഒക്ടോബര്‍ മാസം ഗവേഷണത്തില്‍ നിര്‍ണായകമാണ്. ഫൈസര്‍, മോഡേണ തുടങ്ങിയ കമ്ബനികളെങ്കിലും രണ്ടാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണഫലം ഈ മാസം പുറത്തു വിട്ടേക്കും.
അടുത്തവര്‍ഷം മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെ വാക്‌സിന്‍ എത്തുമെന്നാണ് വിദഗ്ധര്‍ പറയുന്നതെങ്കിലും ഈ വര്‍ഷം അവസാനത്തോടെ മൊഡേണ പോലുള്ളവ എത്തുമെന്നാണ് മരുന്ന് കമ്ബനികളുടെ പ്രതീക്ഷ. ഫൈസര്‍ നിര്‍മ്മിക്കുന്ന വാക്‌സിനും ഈ മാസം അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ്ഗ്‌സ് അഡ്മിനിസ്‌ട്രേഷന്റെ അനുമതിക്ക് അയക്കും എന്നാണ് റിപ്പോര്‍ട്ട്.

No comments