പാലാ സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടുകൊടുക്കില്ലെന്ന് എന്‍സിപി പറഞ്ഞു
പാലാ സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടുകൊടുക്കില്ലെന്ന് എന്‍സിപി പറഞ്ഞു. എന്‍സിപി ജയിച്ച ഒരു സീറ്റും ആര്‍ക്കും വിട്ടുകൊടുക്കേണ്ടെന്നാണ് തീരുമാനമെന്നും പാലാ വിട്ടുകൊടുക്കണമെന്ന ആവശ്യം സിപിഎം മുന്നോട്ടുവെക്കുമെന്ന് കരുതുന്നില്ലെന്ന് സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി.
സീറ്റുകള്‍ വിട്ട് കൊടുത്തുള്ള യാതൊരു ഒത്തുതീര്‍പ്പുമില്ലെന്ന്. എന്നാല്‍ ജോസ് കെ. മാണി എല്‍ഡിഎഫിലേക്കു വരുന്നത് സ്വാഗതം ചെയ്യുന്നുമുണ്ട്. ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അധികം വൈകാതെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തദ്ദേശം തെരഞ്ഞെടുപ്പിന് മുമ്ബ് തന്നെ മുന്നണി പ്രവേശം വേണമെന്നാണ് ജോസ് പക്ഷത്തിന്റെ നിലപാട്.

No comments