Breaking News

യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ശാന്തിയും സമാധാനവും പുനഃസ്ഥാപിക്കുന്നതിനായി അടിയന്തര ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍


 യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ശാന്തിയും സമാധാനവും പുനഃസ്ഥാപിക്കുന്നതിനായി അടിയന്തര ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍. ഇന്ത്യ-ചെെന അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ഏറെ സമയം ആവശ്യമായി വരുന്ന സാഹചര്യത്തിലാണ് ജയ്ശങ്കര്‍ ഈക്കാര്യം വ്യക്തമാക്കിയത്.


1980 മുതല്‍ അതിര്‍ത്തിയില്‍ ശാന്തിയും സമാധാനവും നിലനിന്നുരുന്നതിനാല്‍ ഇരുരാജ്യങ്ങളും വ്യാപാരം, ടൂറിസം, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ സഹകരിച്ചുവരികയായിരുന്നു. ഈ വര്‍ഷത്തെ അതിര്‍ത്തി സംഘര്‍ഷം സ്ഥിതിഗതികളെ വല്ലാതെ അസ്വസ്ഥമാക്കിയെന്നും ജയ്ശങ്കര്‍ പറഞ്ഞു. പൂനെ ഇന്റര്‍നാഷണല്‍ സെന്റര്‍ മുന്‍ അംബാസിഡര്‍ ഗൗതം ബംബവാലെയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

No comments