Breaking News

സുപ്രധാന റിപ്പോര്‍ട്ടുകള്‍ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്‌ത് പ്രതിരോധ മന്ത്രാലയം

 


സുപ്രധാന റിപ്പോര്‍ട്ടുകള്‍ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്‌ത് പ്രതിരോധ മന്ത്രാലയം. ചൈനീസ് കടന്നുകയറ്റം ഉള്‍പ്പടെ 2017 മുതലുളള എല്ലാ പ്രതിമാസ റിപ്പോര്‍ട്ടും പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നത്. അതേസമയം പഴയ റിപ്പോര്‍ട്ടുകള്‍ അധികം താമസിക്കാതെ തന്നെ വെബ്‌സൈറ്റില്‍ വരുമെന്നാണ് പ്രതിരോധ മന്ത്രാലയം നല്‍കുന്ന വിശദീകരണം.

മന്ത്രാലയത്തിന്റെ വിവിധ വകുപ്പുകളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ച്‌ കൂടുതല്‍ സമഗ്രമായ റിപ്പോര്‍ട്ട് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്.

2017ലെ ഡോക്‌ലാം പ്രതിസന്ധിയുടെ കാലത്തെ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പടെ പല സുപ്രധാന വിവരങ്ങളും വെബ്സൈറ്റിലുണ്ടായിരുന്നു.

No comments