Breaking News

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതീക്ഷ നല്‍കി പുതിയ വാര്‍ത്ത

 


കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതീക്ഷ നല്‍കി പുതിയ വാര്‍ത്ത. ഈ മാസം പകുതിയോടെ കേരളത്തിലെ കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞു തുടങ്ങുമെന്ന് പ്രശസ്ത വൈറോളജിസ്റ്റും വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് ക്ലിനിക്കല്‍ വൈറോളജി വിഭാഗം മുന്‍ മേധാവിയുമായ ഡോ. ടി. ജേക്കബ് ജോണ്‍ പറഞ്ഞു.

കേരളത്തില്‍ കുറച്ച്‌ ദിവസങ്ങള്‍ കൂടി കേസുകള്‍ വര്‍ധിക്കും. ശേഷം കുറഞ്ഞു തുടങ്ങും. ഇപ്പോള്‍ തുടരുന്ന അതീവ ജാഗ്രത ഒട്ടും കുറയ്ക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം രണ്ടുലക്ഷം കടന്നു. ലാബ് പരിശോധനയില്‍ പോസിറ്റീവായി കണ്ടുപിടിക്കപ്പെടുന്ന ഓരോ സാംപിളും കുറഞ്ഞത് 30 മുതല്‍ 80 വരെ ആളുകളിലേക്ക് വൈറസിനെ കടത്തിവിട്ടിട്ടുണ്ടാകാമെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ സിറോ സര്‍വേയിലൂടെ കണ്ടെത്തിയത്.

No comments