സംസ്ഥാനത്ത് കോവിഡ് വ്യാപനം വലിയ രീതിയില്‍ കൂടിവരുകയാണ്
സംസ്ഥാനത്ത് കോവിഡ് വ്യാപനം വലിയ രീതിയില്‍ കൂടിവരുകയാണ്. പ്രതിദിന കോവിഡ് വ്യാപന കണക്ക് കൂടി വരുന്നത് വലിയ അപകടം ആണ് ഉണ്ടാക്കുന്നത്. കൂടാതെ കേരത്തില്‍ കോവിഡ് മരണവും കൂടിവരുകയാണ്. പത്തു ദിവസത്തിനിടെ 238 പേര്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇന്ന് എറണാകുളത്ത് മാത്രം അഞ്ച് പേരാണ് മരിച്ചത്.
ഇന്നലെ സംസ്‌ഥാനത്ത് പ്രതിദിന കണക്ക് പതിനായിരം കടന്നു. രോഗികളുടെ എണ്ണം ഇനിയും കൂടാമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്നലെ 11,755 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ആറ് ജില്ലകളില്‍ ഇന്നലെ ആയിരത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ 66,228 സാംപിളുകള്‍ ആണ് ഇന്നലെ പരിശോധിച്ചത്. എന്നാല്‍ ടെസ്റ്റുകളുടെ എണ്ണം ഇനിയും കൂട്ടണമെന്നാണ് ഐഎംഎ പറയുന്നത്.

No comments