രാജ്യത്ത് കോവിഡ് വാക്സിന്‍ എല്ലാവര്‍ക്കും സൗജന്യമായി ലഭ്യമാക്കണമെന്ന്ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു
രാജ്യത്ത് കോവിഡ് വാക്സിന്‍ എല്ലാവര്‍ക്കും സൗജന്യമായി ലഭ്യമാക്കണമെന്ന്ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്ത് ജയിപ്പിച്ചാല്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന പാര്‍ട്ടിയുടെ പ്രകടന പത്രികയോടുള്ള പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“രാജ്യമെമ്ബാടും സൗജന്യ വാക്സിന്‍ ലഭിക്കണം, രാജ്യത്തിന് മുഴുവന്‍ അവകാശമുണ്ട്” കെജ്‌രിവാള്‍ പറഞ്ഞു.ഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്കിനെയും സീലാംപൂരിനെ ബന്ധിപ്പിച്ചുകൊണ്ടുള്ള മേല്‍പ്പാലം ഉദ്ഘാടനം ചെയ്യവേ ആയിരുന്നു ഡല്‍ഹി മുഖ്യമന്ത്രിയുടെ പ്രതികരണം. ബി.ജെ.പിക്ക് വോട്ട് ചെയ്യാത്ത ഇന്ത്യക്കാര്‍ക്ക് സൗജന്യമായി കോവിഡ് വാക്സിന്‍ ലഭിക്കില്ലേ എന്നും നേരത്തെ കെജ്‌രിവാള്‍ ചോദിച്ചിരുന്നു.

No comments