ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ആശുപത്രിയില്‍ തുടരും
ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ആശുപത്രിയില്‍ തുടരും. ആശുപത്രിയിലുണ്ടായിരുന്ന ഡെപ്യൂട്ടി കസ്റ്റംസ് കമ്മീഷണര്‍ രാമമൂര്‍ത്തി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ മടങ്ങി.
കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം പോകുന്നതിനിടെയാണ് ശിവശങ്കറിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ഇന്ന് വൈകിട്ട് 5.30ന് തിരുവനന്തപുരത്തെ ശിവശങ്കറിന്റെ വീട്ടില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. ആറു മണിക്ക് തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു നിര്‍ദ്ദേശം. തുടര്‍ന്ന് ഇന്ന് തന്നെ അറസ്റ്റു രേഖപ്പെടുത്താനായിരുന്നു കസ്റ്റംസിന്റെ തീരുമാനം.

No comments