മാസ്‌ക്ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് കേസെടുത്തത് 6878 പേര്‍ക്കെതിരെ. നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 29 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
മാസ്‌ക്ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് കേസെടുത്തത് 6878 പേര്‍ക്കെതിരെ. നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 29 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 43 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം റൂറല്‍ ഒന്ന്, കൊല്ലം റൂറല്‍ ഒന്ന്, ആലപ്പുഴ 13, കോട്ടയം ഒന്ന്, എറണാകുളം റൂറല്‍ 9, തൃശൂര്‍ സിറ്റി ഒന്ന്, തൃശൂര്‍ റൂറല്‍ ഒന്ന്, വയനാട് ഒന്ന്, കണ്ണൂര്‍ ഒന്ന് എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം റൂറല്‍ ആറ്, ആലപ്പുഴ 18, തൃശൂര്‍ റൂറല്‍ 18 , കണ്ണൂര്‍ ഒന്ന് എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ എണ്ണം.
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1571 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 556 പേരാണ്.

No comments