മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 11,447 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു
മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 11,447 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 15,76,062 ആയി. നിലവില്‍ 1,96,288 പേരാണ് ചികിത്സയിലുള്ളത്.
306 പേരാണ് 24 മണിക്കൂറിനിടെ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. ആകെ മരണസംഖ്യ 41,502 ആയി. 2.63ശതമാനമാണ് മരണനിരക്ക്.
സംസ്ഥാനത്ത് 13,885 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 13,44,368ആയി. 85.3 ശതമാനമാണ് രോഗമുക്തി നിരക്കെന്ന് സംസ്ഥാന ആരോഗ്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

No comments