Breaking News

സംസ്ഥാനത്ത് മാസ്‌ക്ക് ധരിക്കാത്തതിന് ഇന്ന് കേസെടുത്തത് 8166 പേര്‍ക്കെതിരെ

 


സംസ്ഥാനത്ത് മാസ്‌ക്ക് ധരിക്കാത്തതിന് ഇന്ന് കേസെടുത്തത് 8166 പേര്‍ക്കെതിരെ. നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 24 കേസുകളും രജിസ്റ്റര്‍ ചെയ്തു. 62 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം സിറ്റി നാല്, തിരുവനന്തപുരം റൂറല്‍ ഒന്ന്, കൊല്ലം റൂറല്‍ ഒന്ന്, പത്തനംതിട്ട ഒന്ന്, ആലപ്പുഴ മൂന്ന്, കോട്ടയം അഞ്ച്, എറണാകുളം റൂറല്‍ നാല്, മലപ്പുറം ഒന്ന്, വയനാട് രണ്ട്, കണ്ണൂര്‍ ഒന്ന്, കാസര്‍ഗോഡ് ഒന്ന് എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

തിരുവനന്തപുരം സിറ്റി 21, തിരുവനന്തപുരം റൂറല്‍ ആറ്, കൊല്ലം റൂറല്‍ ഒന്ന്, ആലപ്പുഴ ഏഴ്, കോട്ടയം 22, മലപ്പുറം നാല്, കാസര്‍ഗോഡ് ഒന്ന് എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ എണ്ണം.

No comments