Breaking News

ഡല്‍ഹിയെ നില തൊടിക്കാതെ തകര്‍ത്തെറിഞ്ഞ് ഫൈനലില്‍ എത്തിയതിന്റെ സന്തോഷത്തിലാണ് മുംബൈ ഇന്ത്യന്‍സ്


 ഡല്‍ഹിയെ നില തൊടിക്കാതെ തകര്‍ത്തെറിഞ്ഞ് ഫൈനലില്‍ എത്തിയതിന്റെ സന്തോഷത്തിലാണ് മുംബൈ ഇന്ത്യന്‍സ്. ബുംറയുടെയും ബോള്‍ട്ടിന്റെയും ബോളിംഗ് പ്രകടനമാണ് ഡല്‍ഹിക്കെതിരെ മുംബൈയുടെ ജയം അനായാസമാക്കിയത്. എന്നാല്‍ കളിക്കിടെ ബോള്‍ട്ടിന് പരിക്കേറ്റത് ഫൈനലിന് തയ്യാറെടുക്കുന്ന ടീമിന് ആശങ്ക പകരുന്ന കാര്യമാണ്. ബോള്‍ട്ടിന്റെ പരിക്കിനെ കുറിച്ച്‌ മത്സരശേഷം നായകന്‍ രോഹിത് ശര്‍മ്മ പ്രതികരിച്ചു.

'ബോള്‍ട്ടിന്റെ പരിക്ക് അത്ര ഗുരുതരമാണെന്ന് കരുതുന്നില്ല. മൂന്ന് ദിവസത്തെ വിശ്രമത്തിന് ശേഷം അവന് തിരിച്ചുവരാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ' രോഹിത് പറഞ്ഞു. ഡല്‍ഹിക്കെതിരെ ബോള്‍ട്ട് രണ്ട് ഓവറില്‍ ഒരു മെയ്ഡന്‍ ഓവര്‍ സഹിതം ഒന്‍പത് റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയിരുന്നു.

No comments