Breaking News

അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നിര്‍ണ്ണായക ഘട്ടത്തിലേക്ക് അടുക്കുമ്ബോള്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ പുതിയ അദ്ധ്യായം എഴുതിച്ചേര്‍ക്കനൊരുങ്ങി ജോ ബൈഡന്‍.

 


അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നിര്‍ണ്ണായക ഘട്ടത്തിലേക്ക് അടുക്കുമ്ബോള്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ പുതിയ അദ്ധ്യായം എഴുതിച്ചേര്‍ക്കനൊരുങ്ങി ജോ ബൈഡന്‍. വിജയിച്ചാല്‍ ചരിത്രത്തില്‍ ഏറ്റവും കുടുതല്‍ വോട്ടു നേടി യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നയാളായി ബൈഡന്‍ മാറും. ഇതുവരെയുള്ള വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 72 ദശലക്ഷം വോട്ടുകള്‍ക്ക് മുകളില്‍ നേടിക്കഴിഞ്ഞ ബൈഡന്‍ ബാരാക് ഒബാമയുടെ റെക്കോഡാകും പിന്നിടുക.

രണ്ടുതവണ അമേരിക്കയുടെ പ്രസിഡന്റ് പദം അലങ്കരിച്ച ഒബാമ 69.4 ദശലക്ഷം വോട്ടുകള്‍ നേടിയാണ് നേരത്തേ റെക്കോഡ് ഇട്ടത്. ആഗോള മഹാമാരിയായി കോവിഡ് പടര്‍ന്നു പിടിച്ച്‌ അമേരിക്കയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുമെന്ന ആശങ്ക ഉയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് ബൈഡന്‍ ഇത്രയും വോട്ടുകള്‍ നേടിയത് എന്നത് അസാധാരണമായി.

No comments