മരുമകന് കഞ്ചാവ് ബിസിനസ് ചെയ്യാന്‍ ഏതെങ്കിലും അമ്മായിയമ്മ പണം നല്‍കുമോ എന്ന് ബിനീഷ് കോടിയേരിയുടെ ഭാര്യ മാതാവ് മിനി.
മരുമകന് കഞ്ചാവ് ബിസിനസ് ചെയ്യാന്‍ ഏതെങ്കിലും അമ്മായിയമ്മ പണം നല്‍കുമോ എന്ന് ബിനീഷ് കോടിയേരിയുടെ ഭാര്യ മാതാവ് മിനി. അനൂപ് മുഹമ്മദിന് താന്‍ നല്‍കിയ പണം ഭാര്യ മാതാവിന്റെ വസ്തു പണയപ്പെടുത്തി കിട്ടിയതാണെന്ന് ബിനീഷ് ഇഡിയോട് പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലം ചര്‍ച്ച ചെയ്യുമ്ബോഴായിരുന്നു മിനിയുടെ പ്രതികരണം. ബിനീഷിന് ഹോട്ടല്‍ ബിസിനസ് ചെയ്യാന്‍ വസ്തു പണയപ്പെടുത്തി 50 ലക്ഷം രൂപ നല്‍കിയത് താന്‍ ആണെന്നാണ് മനോരമ ന്യൂസിന്റെ കൗണ്ടര്‍ പോയിന്റില്‍ സംസാരിച്ചപ്പോള്‍ മിനി വാദിക്കുന്നത്. ഈ പണം മുഴുവന്‍ അനൂപിന് കൊടുത്തിട്ടില്ലെന്നും മിനി പറയുന്നുണ്ട്. ബിനീഷ് ഒരിക്കലും കഞ്ചാവ് ബിസിനസ് ചെയ്യില്ലെന്നും അച്ഛന് ചീത്തപ്പേര് ഉണ്ടാക്കില്ലെന്നും ലഹരി ഉപയോഗിക്കാത്തയാളാണ് തന്റെ മരുമകനെന്നും അവര്‍ പറയുന്നുണ്ട്.

No comments