Breaking News

കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി.ജെ.പി നേതാവുമായ അമിത്​ ഷായുടെ തമിഴ്​നാട്​ സന്ദര്‍ശനത്തോടനുബന്ധിച്ച്‌​ ​'ഗോബാക്ക്​' ഹാഷ്​ടാഗുകള്‍ ​ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി.


 കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി.ജെ.പി നേതാവുമായ അമിത്​ ഷായുടെ തമിഴ്​നാട്​ സന്ദര്‍ശനത്തോടനുബന്ധിച്ച്‌​ ​'ഗോബാക്ക്​' ഹാഷ്​ടാഗുകള്‍ ​ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി. ശനിയാഴ്​ചയാണ്​ അമിത്​ ഷാ തമിഴ്​നാട്ടിലെത്തുന്നത്​. ഇതി​െന്‍റ തലേന്ന്​ തന്നെ 'ഗോബാക്ക്​ അമിത്​ഷാ' ഹാഷ്​ടാഗുകള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി മാറി​. നാല്​ ലക്ഷത്തിന്​ മുകളില്‍ ട്വീറ്റുകളാണ്​ ഈ ഹാഷ്​ടാഗില്‍ വന്നിട്ടുള്ളത്​. മുമ്ബും അമിത്​ ഷായടക്കമുള്ള ബി.ജെ.പി നേതാക്കാള്‍ സംസ്​ഥാനം സന്ദര്‍ശിക്കു​േമ്ബാള്‍ ഇത്തരത്തിലെ പ്രതികരണങ്ങള്‍ ഉയര്‍ന്നിരുന്നു.

2021ല്‍ തമിഴ്‌നാട്ടില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനോടനുബന്ധിച്ച ചര്‍ച്ചകളുടെ ഭാഗമായാണ്​​ അമിത്​ ഷായുടെ സന്ദര്‍ശനം. 

No comments