Breaking News

കേരള കോണ്‍ഗ്രസ്​ (എം) നേതാവും മുന്‍ മന്ത്രിയുമായ പി.ജെ.ജോസഫി​െന്‍റ മകന്‍ ജോമോ​െന്‍റ നിര്യാണത്തില്‍ ജോസ്​.കെ.മാണി അനുശോചിച്ചു


 കേരള കോണ്‍ഗ്രസ്​ (എം) നേതാവും മുന്‍ മന്ത്രിയുമായ പി.ജെ.ജോസഫി​െന്‍റ മകന്‍ ജോമോ​െന്‍റ നിര്യാണത്തില്‍ ജോസ്​.കെ.മാണി അനുശോചിച്ചു. തൊടുപുഴയിലെ ജോസഫി​െന്‍റ വസതിയിലെത്തിയാണ്​ ​ജോസ്​ അനുശോചിച്ചത്​. ജോമോ​െന്‍റ ആത്മാവി​െന്‍റ നിത്യശാന്തിക്കായി പ്രാര്‍ഥിക്കുന്നതായും ജോസ്​ കൂട്ടിച്ചേര്‍ത്തു.

വെള്ളിയാഴ്​ച ഉച്ചയോടെയാണ്​ പി.ജെ.ജോസഫി​െന്‍റ ഇളയമകന്‍ ജോമോന്‍ ​അന്തരിച്ചത്​. ​ഹൃദയാഘാതത്തെത്തുടര്‍ന്ന്​ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭിന്നശേഷിക്കാരനായ ജോമോന്‍ ഹൃദയ സംബന്ധമായ അസുഖത്തിന്​ ചികിത്സയിലായിരുന്നു.

അതിനിടെ ഇന്നലെ രണ്ടില ചിഹ്നം ജോസ്​ വിഭാഗത്തിന്​ അനുവദിച്ചുകൊണ്ടുള്ള കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷന്‍ തീരുമാനം ഹൈകോടതി ശരിവെച്ചിരുന്നു.

No comments