തന്നെ ചെയ്യാത്ത കാര്യങ്ങള്‍ പറയാന്‍ ഇ.ഡി അന്വേഷണ സംഘം പ്രേരിപ്പിക്കുന്നതായി ലഹരിമരുന്ന് കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരി.
തന്നെ ചെയ്യാത്ത കാര്യങ്ങള്‍ പറയാന്‍ ഇ.ഡി അന്വേഷണ സംഘം പ്രേരിപ്പിക്കുന്നതായി ലഹരിമരുന്ന് കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരി. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ബിനീഷ് മാദ്ധ്യമങ്ങളോട് ഇങ്ങനെ പ്രതികരിച്ചത്.
തുടര്‍ന്ന് മാദ്ധ്യമങ്ങളില്‍ നിന്നും അദ്ദേഹത്തെ അകറ്റി നിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ ബിനീഷ് ക്ഷോഭിക്കുകയും ചെയ്തു. ആശുപത്രിയില്‍ വച്ച് സഹോദരനെ കാണാനായി എത്തിയ ബിനോയിയെയും ഒപ്പമുണ്ടായിരുന്ന അഭിഭാഷകരെയും തടഞ്ഞതാണ് പരാതി ഉയര്‍ന്നിട്ടുണ്ട്.
ബിനീഷിനെ ദേഹോപദ്രവം ഏല്‍പ്പിച്ചു എന്ന് സംശയിക്കുന്നതായി അഭിഭാഷകരും പറയുന്നുണ്ട്.

No comments