Breaking News

സംസ്ഥാനത്ത് സി.ബി.ഐക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ മന്ത്രിസഭ തീരുമാനം

  


സംസ്ഥാനത്ത് സി.ബി.ഐക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ മന്ത്രിസഭ തീരുമാനം. ഇതോടെ സര്‍ക്കാറിന്‍റെ അനുമതിയില്ലാതെ സംസ്ഥാനത്ത് സി.ബി.ഐക്ക് സ്വമേധയാ കേസ് എടുക്കാന്‍ കഴിയില്ല. നിലവിലെ കേസുകള്‍ക്ക് പുതിയ ഉത്തരവ് ബാധകമാകില്ല.

ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗമാണ് സി.ബി.ഐക്ക് സംസ്ഥാനത്ത് കേസ് ഏറ്റെടുത്ത് അന്വേഷിക്കാനുള്ള പൊതുസമ്മതം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. നിയമ ഉപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ യോഗത്തിന്‍റെ തീരുമാനം.

ലൈഫ് കേസുകളുടെ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നടപടി. പശ്ചിമബംഗാള്‍, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ നേരത്തേ ഇത്തരത്തിലൊരു തീരുമാനം എടുത്തിരുന്നു.

No comments