ബിഹാര്‍ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനം തുടര്‍ക്കഥയാക്കി മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍.
ബിഹാര്‍ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനം തുടര്‍ക്കഥയാക്കി മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഏറ്റവും ഒടുവിലത്തെ കടന്നാക്രമണം. കോണ്‍ഗ്രസ് ശക്തമായ ഒരു പ്രതിപക്ഷമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഒന്നര വര്‍ഷമായി അധ്യക്ഷനില്ലാതെ തുടരുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ താത്പര്യമില്ലെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചതോടെ പാര്‍ട്ടിക്ക് അധ്യക്ഷനില്ല. ഇത്രയും കാലം നയിക്കാന്‍ ഒരു നേതാവില്ലാതെ പാര്‍ട്ടിക്ക് എങ്ങിനെയാണ് പ്രവര്‍ത്തിക്കാന്‍ കഴിയുക. കോണ്‍ഗ്രസ് അണികള്‍ക്കാണെങ്കില്‍ എവിടേക്കാണ് പോകേണ്ടതെന്ന് അറിയാത്ത അവസ്ഥയാണ്.

No comments