ബിഹാര്‍ തെരഞ്ഞെടുപ്പും യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പും താരതമ്യപ്പെടുത്തി ശിവസേന.
ബിഹാര്‍ തെരഞ്ഞെടുപ്പും യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പും താരതമ്യപ്പെടുത്തി ശിവസേന. യുഎസില്‍ ഡൊണാള്‍ഡ് ട്രംപ് പരാജയപ്പെട്ടതുപോലെ ബിഹാറില്‍ എന്‍ഡിഎയും പരാജയപ്പെടുമെന്ന് ശിവസേന മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗം പറയുന്നു.
ചൊവ്വാഴ്ച ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലത്തില്‍ ട്രംപിന് സംഭവിച്ചത് ബിജെപിക്കും സംഭവിക്കും. കോവിഡ് 19 മഹാമാരിയുടെ തുടക്കത്തില്‍ നമസ്‌തേ ട്രംപ് പരിപാടി നടത്തിയ കേന്ദ്രസര്‍ക്കാറിനെയും ശിവസേന വിമര്‍ശിച്ചു. ഇന്ത്യയില്‍ നമ്മള്‍ 'നമസ്‌തേ ട്രംപ്' എന്നുപറഞ്ഞുകൊണ്ടിരുന്നു. അതേസമയം അമേരിക്കയിലെ ജനങ്ങള്‍ അദ്ദേഹത്തോട് ബൈ ബൈ പറഞ്ഞുവെന്നും ശിവസേന പറയുന്നു.

No comments