Breaking News

സൗദി അറേബ്യയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 140 പേര്‍ക്ക്


 റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 140 പേര്‍ക്ക്. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 3,62,741 ആയി. 171 വൈറസ് ബാധിതര്‍ കൂടി സുഖം പ്രാപിച്ചതോടെ രാജ്യത്തെ രോഗമുക്തരുടെ എണ്ണം 3,53,853 ആയി. രാജ്യത്ത് വിവിധയിടങ്ങളില്‍ ഒമ്ബത് പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 6223 ആയി ഉയര്‍ന്നു.

അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 2665 പേരാണ്. ഇതില്‍ 368 പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്.

No comments