Breaking News

ഇന്ത്യ-ഖത്തര്‍ എയര്‍ ബബിള്‍ കരാര്‍ ജനുവരി 31 വരെ നീട്ടി

 


ഇന്ത്യ-ഖത്തര്‍ എയര്‍ ബബിള്‍ കരാര്‍ ജനുവരി 31 വരെ നീട്ടി. ഇതോടെ ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കും തിരിച്ചുമുള്ള നിലവിലെ വിമാന സര്‍വീസുകള്‍ തുടരും. തെക്കെ അമേരിക്കന്‍ രാജ്യങ്ങളിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും കുടുങ്ങിക്കിടക്കുന്ന ഖത്തര്‍ വിസയുള്ള ഇന്ത്യക്കാരെയും കരാറിന്‍റെ ഭാഗമാക്കി മടക്കയാത്രക്ക് അനുമതി നല്‍കി.

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള വിമാനയാത്രാവിലക്ക് നിലനില്‍ക്കുന്നതിനിടയിലും പ്രത്യേകാനുമതിയുള്ളവര്‍ക്ക് യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കുന്നതിനായാണ് ഇന്ത്യയും ഖത്തറും തമ്മില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് 18ന് എയര്‍ ബബിള്‍ ധാരണ ഉണ്ടാക്കിയത്. ഈ ഡിസംബര്‍ 31വരെ കാലാവധിയുണ്ടായിരുന്ന കരാര്‍ അടുത്ത വര്‍ഷം ജനുവരി 31വരെ നീട്ടിയതായി ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

No comments