Breaking News

കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം 150,584 ആയി

 


കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം 150,584 ആയി. ഇന്ന് 286 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 934 ആയി ഉയര്‍ന്നു.

24 മണിക്കൂറിനിടെ 233 പേര്‍ കുവൈറ്റില്‍ കൊവിഡ് മുക്തരായി. ഇതുവരെ 146,517 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 3133 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.

ഇതില്‍ 47 രോഗികള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇന്ന് കുവൈറ്റില്‍ 3,289 പേര്‍ക്ക് കൊവിഡ് പരിശോധന നടത്തി. ഇതോടെ രാജ്യത്ത് നടത്തിയ ആകെ പരിശോധനകളുടെ എണ്ണം 1,254,832 ആയി ഉയര്‍ന്നു

No comments