ഈ അധ്യയന വര്‍ഷം ഒന്നു മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പുതുതായി 1.75 ലക്ഷം കുട്ടികള്‍ പ്രവേശനം നേടി.
തിരുവനന്തപുരം: ഈ അധ്യയന വര്‍ഷം ഒന്നു മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പുതുതായി 1.75 ലക്ഷം കുട്ടികള്‍ പ്രവേശനം നേടി. കുട്ടികളുടെ എണ്ണത്തില്‍ ഈ വര്‍ഷത്തെ പ്രവേശന നടപടികള്‍ പൂര്‍ത്തിയാകുന്പോള്‍ ഇനിയും വര്‍ധനയുണ്ടാകുമെന്നാണ് വിവരം. ഡിസംബര്‍ 28 വരെ രേഖപ്പെടുത്തിയ കണക്കുകളാണിത്. . കൈറ്റ് തയാറാക്കിയ സന്പൂര്‍ണ സ്കൂള്‍ മാനേജ്മെന്റ് പോര്‍ട്ടല്‍ വഴിയാണ് ഇത് പുറത്തുവിട്ടിരിക്കുന്നത്.
പൊതുവിദ്യാഭ്യാസ മേഖലയില്‍ നാല് വര്‍ഷത്തിനുള്ളില്‍ 6.8 ലക്ഷം കുട്ടികളാണ് പുതുതായി വന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം നടപ്പാക്കാന്‍ തുടങ്ങിയ ശേഷമുള്ള കണക്കാണിത്.

No comments