Breaking News

സംസ്ഥാനത്ത് കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ അടഞ്ഞു കിടന്നിരുന്ന അങ്കണവാടികള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനം


  സംസ്ഥാനത്ത് കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ അടഞ്ഞു കിടന്നിരുന്ന അങ്കണവാടികള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനം. അങ്കണവാടികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു.

എല്ലാ അങ്കണവാടി വര്‍ക്കര്‍മാരും ഹെല്‍പര്‍മാരും തിങ്കളാഴ്ച മുതല്‍ രാവിലെ 9.30ന് അങ്കണവാടിയില്‍ എത്തിച്ചേരേണ്ടതാണ്. കുട്ടികള്‍ എത്തുന്നത് സംബന്ധിച്ചുള്ള തീരുമാനം പിന്നീട് എടുക്കുന്നതാണ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച്‌ 10 മുതലാണ് മുഴുവന്‍ അങ്കണവാടി പ്രീ സ്‌കൂള്‍ കുട്ടികള്‍ക്കും താല്‍ക്കാലിക അവധി നല്‍കിയത്.

No comments