Breaking News

ഓസ്‌ട്രേലിയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 62 റണ്‍സിന്റെ ലീഡ്.


 ഓസ്‌ട്രേലിയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 62 റണ്‍സിന്റെ ലീഡ്. രണ്ടാം ദിനം കളിയവസാനിക്കുമ്ബോള്‍ രണ്ടാം ഇന്നിംഗ്സില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഒമ്ബത് റണ്‍സെന്ന നിലയിലാണ് ഇന്ത്യ. നാല് റണ്‍സെടുത്ത പൃഥ്വി ഷായുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. പാറ്റ് കമ്മിന്‍സിനാണ് വിക്കറ്റ്. അഞ്ച് റണ്‍സുമായി മായങ്ക് അഗര്‍വാളും അക്കൗണ്ട് തുറക്കാതെ ബുംറയുമാണ് ക്രീസില്‍.

ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 244 റണ്‍സിനെ കടത്തിവെട്ടാന്‍ ബാറ്റേന്തിയ ഓസീസ് 72.1 ഓവറില്‍ 191 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. 99 ബോളില്‍ 73 റണ്‍സെടുത്ത് പുറത്താകാതെ നിന്ന നായകന്‍ ടിം പെയ്‌നാണ് ഓസീസിനെ വന്‍തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.

No comments