Breaking News

കേരളം ബിജെപിയ്ക്ക് ബാലികേറാമലയല്ലെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു.


  കേരളം ബിജെപിയ്ക്ക് ബാലികേറാമലയല്ലെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. പന്തളം നഗരസഭയില്‍ വിജയിച്ച കൗണ്‍സിലര്‍മാരെ അനുമോദിക്കുന്ന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പന്തളത്തെ വിജയം ലോകത്തെ എല്ലാ വിശ്വാസികള്‍ക്കും ആഹ്ലാദം നല്‍കുന്നതാണ്. കേരളത്തില്‍ ഭരണം കൈയ്യാളുന്നവര്‍ മുസ്ലീം തീവ്രവാദികള്‍ക്ക് മുന്‍പില്‍ കീഴടങ്ങുകയാണ്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫും ലീഗും വോട്ട് കച്ചവടം നടത്തി. 1200 വാര്‍ഡുകളിലാണ് എന്‍ഡിഎയെ തോല്‍പ്പിക്കാന്‍ മറ്റ് കക്ഷികള്‍ ഒരുമിച്ചതെന്നും തലശേരി ഇതിന് വലിയ ഉദാഹരണമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന വാര്‍ഡില്‍ ബിജെപി വിജയിച്ചു.

No comments