ലോകത്തെ ഏറ്റവും മികച്ച വെടിക്കെട്ടോടെ ഓസ്‌ട്രേലിയയും പുതുവര്‍ഷത്തെ വരവേറ്റു
ലോകത്തെ ഏറ്റവും മികച്ച വെടിക്കെട്ടോടെ ഓസ്‌ട്രേലിയയും പുതുവര്‍ഷത്തെ വരവേറ്റു. ഓസ്‌ട്രേലിയയിലെ സിഡ്‌നി ഹാര്‍ബറിലാണ് ലോകത്തെ ഏറ്റവും വര്‍ണാഭമായ കരിമരുന്ന് പ്രയോഗം നടക്കുന്നത്.
എല്ലാ വര്‍ഷവും ദശലക്ഷക്കണക്കിന് പേരാണ് പുതുവത്സര ദിനത്തില്‍ ഈ വിസമയക്കാഴ്ച കാണാന്‍ മാത്രം സിഡ്‌നി ഹാര്‍ബറില്‍ എത്തിച്ചേരുന്നത്.
എന്നാല്‍ ഇത്തവണ കൊവിഡ് പശ്ചാത്തലത്തില്‍ വളരെ ചുരുക്കം പേര്‍ക്ക് മാത്രമേ പ്രദേശത്തേക്ക് പ്രവേശനം ഉണ്ടായിരുന്നുള്ളു. പെര്‍മിറ്റുള്ളവര്‍ക്ക് മാത്രമായിരുന്നു അനുമതി.

No comments