Breaking News

മാദ്ധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിനെ ഇടിച്ച ലോറി കണ്ടെത്തി. ലോറിയുടെ ഡ്രൈവര്‍ വട്ടിയൂര്‍ക്കാവ് മണികണ്‌ഠേശ്വരം സ്വദേശി ജോയി


  മാദ്ധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിനെ ഇടിച്ച ലോറി കണ്ടെത്തി. ലോറിയുടെ ഡ്രൈവര്‍ വട്ടിയൂര്‍ക്കാവ് മണികണ്‌ഠേശ്വരം സ്വദേശി ജോയിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഫോര്‍ട്ട് എ സി പ്രതാപന്റെ നേതൃത്വത്തിലുളള സംഘമാണ് ജോയിയെ കസ്റ്റഡിയിലെടുത്തത്. ഈഞ്ചയ്‌ക്കല്‍ വച്ച്‌ പിടികൂടിയ ജോയിയെ ഇപ്പോള്‍ നേമം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിരിക്കുകയാണ്.

അപകടം നടന്ന സമയത്ത് മണ്ണുമായി നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോവുകയായിരുന്നു ജോയി. അവിടെ മണ്ണിറക്കിയ ശേഷം വിവരം അറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് ഇയാളെ പിടികൂടിയത് എന്നാണ് ഇപ്പോള്‍ ലഭ്യമായ വിവരം.

ഇന്നലെ ഉച്ചയ്‌ക്ക് ശേഷം മൂന്നരയ്‌ക്കായിരുന്നു അപകടം ഉണ്ടായത്.

No comments