Breaking News

മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപിന്റെ മരണം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് റിപ്പോര്‍ട്ട്


 മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപിന്റെ മരണം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് റിപ്പോര്‍ട്ട്. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കും.

അപകടം നടന്ന സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും സംഭവം നടക്കുന്ന സമയത്ത് ദൃക്‌സാക്ഷികള്‍ ഉണ്ടെങ്കില്‍ അവരുടെ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു.

തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തിനടുത്തുവെച്ചാണ് പ്രദീപ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടത്. വണ്‍വേയിലൂടെ ഓടിച്ചിരുന്ന പ്രദീപിന്റെ വാഹനത്തിന് നേരെ എതിര്‍ദിശയില്‍ വന്ന വാഹനം ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇടിച്ചശേഷം വാഹനം നിര്‍ത്താതെ പോയെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

No comments