Breaking News

മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍

 


ഒരേ ദിശയില്‍ വന്ന് ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയതെന്തുകൊണ്ട്?മരണപ്പെട്ടത് അധികാരത്തിന്റെ അന്തപ്പുര രഹസ്യങ്ങള്‍ അറിയാവുന്ന മാധ്യമപ്രവര്‍ത്തകന്‍ ': സമഗ്ര അന്വേഷണം വേണമെന്ന് കെ സുരേന്ദ്രന്‍

മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അധികാരത്തിന്റെ അന്തപ്പുര രഹസ്യങ്ങള്‍ അറിയാമായിരുന്ന മാധ്യമപ്രവര്‍ത്തകനായിരുന്നു പ്രദീപെന്ന് കെ. സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. മരണത്തിലെ ദുരൂഹത അന്വേഷിക്കാന്‍ ഒരു പ്രത്യേക അന്വേഷണസംഘത്തെ ഏല്‍പ്പിക്കണമെന്ന് ഡി. ജി. പിയോട് ആവശ്യപ്പെടുന്നുവെന്നും സുരേന്ദ്രന്‍ കുറിച്ചു.

No comments