Breaking News

ജനിതക മാറ്റം സംഭവിച്ച വൈറസ് സാന്നിധ്യത്തിന്റെ സാഹചര്യത്തില്‍ ബ്രിട്ടനില്‍ നിന്നുള്ള വിമാനങ്ങളുടെ വിലക്ക് നീട്ടി ഇന്ത്യ.


 ന്യൂഡല്‍ഹി: ജനിതക മാറ്റം സംഭവിച്ച വൈറസ് സാന്നിധ്യത്തിന്റെ സാഹചര്യത്തില്‍ ബ്രിട്ടനില്‍ നിന്നുള്ള വിമാനങ്ങളുടെ വിലക്ക് നീട്ടി ഇന്ത്യ. ഡിസംബര്‍ 23 നാണ് ഇന്ത്യ ബ്രിട്ടനില്‍ നിന്നുള്ള വിമാനങ്ങള്‍ വിലക്കിയത്. ഡിസംബര്‍ 31 വരെയുണ്ടായിരുന്ന വിലക്ക് ജനുവരി ഏഴ് വരെയാണ് ഇപ്പോള്‍ നീട്ടിയിരിക്കുന്നത്.


യുകെയില്‍ നിന്നെത്തിയ 20 പേര്‍ക്ക് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് വിമാനങ്ങള്‍ക്കുള്ള വിലക്ക് നീട്ടിയിരിക്കുന്നതെന്ന് വ്യോമായന മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു.
രാ​ജ്യ​ത്ത് ആ​ദ്യ​മാ​യാ​ണ് ജ​നി​ത​ക മാ​റ്റം സം​ഭ​വി​ച്ച കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. ബെം​ഗ​ളൂ​രു നിം​ഹാ​ന്‍​സി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മൂ​ന്നു പേ​ര്‍​ക്കും ഹൈ​ദ​രാ​ബാ​ദി​ലെ സെ​ന്‍റ​ര്‍ ഫോ​ര്‍ സെ​ല്ലു​ല​ര്‍ ആ​ന്‍​ഡ് മോ​ളി​ക്യു​ല​ര്‍ ബ​യോ​ള​ജി ലാ​ബി​ല്‍ പ​രി​ശോ​ധി​ച്ച ര​ണ്ട് പേ​ര്‍​ക്കും പൂ​നെ വൈ​റോ​ള​ജി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലെ പ​രി​ശോ​ധ​ന​യി​ല്‍ ഒ​രാ​ള്‍​ക്കു​മാ​ണ് രോ​ഗ ബാ​ധ ക​ണ്ടെ​ത്തി​യ​തെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

No comments