Breaking News

തലസ്ഥാന നഗരിയില്‍ തുടരെ ഉണ്ടാകുന്ന മാധ്യമപ്രവര്‍ത്തകരുടെ ദുരൂഹമരണം സംബന്ധിച്ച്‌ ജുഡിഷ്യല്‍ അന്വേഷണം നടത്തണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍

 


തലസ്ഥാന നഗരിയില്‍ തുടരെ ഉണ്ടാകുന്ന മാധ്യമപ്രവര്‍ത്തകരുടെ ദുരൂഹമരണം സംബന്ധിച്ച്‌ ജുഡിഷ്യല്‍ അന്വേഷണം നടത്തണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി ആവശ്യപ്പെട്ടു. ദുരൂഹസാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടാകുന്ന അപകട മരണങ്ങള്‍ സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനത്തിന് ഭീഷണിയായി മാറുന്നു.

കെ എം ബഷീര്‍ എന്ന മാധ്യമ പ്രവര്‍ത്തകന്റെ അപകട മരണത്തെ സംബന്ധിച്ച ദുരൂഹത സ്വര്‍ണകള്ളക്കടത്ത് കേസിലെ അന്വേഷണത്തിന്റെ ചുരുളഴിയുമ്ബോള്‍ കൂടുതല്‍ സംശയം ജനിപ്പിക്കുന്ന തരത്തിലായി മാറുന്നു. സ്വതന്ത്രവും നിര്‍ഭയവുമായി മുഖം നോക്കാതെ പത്രപ്രവര്‍ത്തനം നടത്തിയിരുന്ന എസ് വി പ്രദീപിന്റെ അപകടമരണവും സംശയാസ്പദമാണ്.

No comments