കള്ളപ്പണംവെളുപ്പിച്ച കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് എന്‍ഫോഴ്‌മെന്റ് ഡയറക്‌ടറേറ്റ് നോട്ടീസ് അയക്കുന്നത് തടയാന്‍ പുതിയ നീക്കവുമായി സി.എം.രവീന്ദ്രന്‍.
കള്ളപ്പണംവെളുപ്പിച്ച കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് എന്‍ഫോഴ്‌മെന്റ് ഡയറക്‌ടറേറ്റ് നോട്ടീസ് അയക്കുന്നത് തടയാന്‍ പുതിയ നീക്കവുമായി സി.എം.രവീന്ദ്രന്‍. ഇഡിയുടെ നീക്കങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ട് രവീന്ദ്രന്‍ ഹെെക്കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു.
തന്നെ കസ്റ്റഡിയില്‍ എടുക്കുന്നത് തടയണമെന്നും ചോദ്യം ചെയ്യുന്ന വേളയില്‍ അഭിഭാഷകനെ അനുവദിക്കണമെന്നും രവീന്ദ്രന്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. താന്‍ ഒരു രോഗിയാണെന്നും ഇഡി തുടര്‍ച്ചയായി നോട്ടീസ് അയച്ചു ബുദ്ധിമുട്ടിക്കുന്നുവെന്നും കാണിച്ചാണ് സി.എം.രവീന്ദ്രന്‍ ഹെെക്കോടതിയെ സമീപിച്ചിരിക്കുന്നത്.

No comments