Breaking News

തെരഞ്ഞെടുപ്പ്​ ഫലം കണ്ട്​ സി.പി.എം നെഗളിക്കേണ്ടെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല

 


തെരഞ്ഞെടുപ്പ്​ ഫലം കണ്ട്​ സി.പി.എം നെഗളിക്കേണ്ടെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്​ ഫലം പുറത്ത്​ വന്നതോടെ കേരള രാഷ്​ട്രീയത്തില്‍ ബി.ജെ.പിക്ക്​ സ്ഥാനമില്ലെന്ന്​ തെളിഞ്ഞു. യു.ഡി.എഫി​െന്‍റ അടിത്തറക്ക്​ കോട്ടം സംഭവിച്ചിട്ടില്ല. ജില്ലാ പഞ്ചായത്തുകളില്‍ മാത്രമാണ്​ പ്രതിക്ഷിച്ച വിജയം കെവിട്ടതെന്ന്​ ചെന്നിത്തല പറഞ്ഞു.

പാളിച്ചകള്‍ യു.ഡി.എഫ്​ പരിശോധിക്കും. തിരുവനന്തപുരം കോര്‍പ്പറേഷനിലെ സീറ്റുകള്‍ കുറഞ്ഞത്​ പ്രത്യേകം പരിശോധിക്കും. സര്‍ക്കാര്‍ വിരുദ്ധ വികാരം പൂര്‍ണമായും പ്രതിഫലിച്ചില്ല. സര്‍ക്കാറി​െന്‍റ കൊള്ളരുതായ്​മകളെ വെള്ളപൂശിയെന്ന വാദം അപഹാസ്യമാണെന്നും ചെന്നിത്തല പറഞ്ഞു.

No comments