സംസ്ഥാനത്ത് നടന്ന തദ്ദേശതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മികച്ച വിജയമാണ് നേടിയത്.
സംസ്ഥാനത്ത് നടന്ന തദ്ദേശതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മികച്ച വിജയമാണ് നേടിയത്. മൈക്ക് സ്ഥലങ്ങളിലും അവര്‍ ഭരണം പിടിച്ചെടുത്തു. തദ്ദേശതെരഞ്ഞെടുപ്പ് വിജയം സംസ്ഥാന ഭരണത്തിനും രാഷ്ട്രീയ നിലപാടിനും ജനങ്ങള്‍ നല്‍കിയ അംഗീകാരമാണെന്ന് സിപിഎം പ്രസ്താവനയില്‍ പറഞ്ഞു. ജനങ്ങള്‍ സംസഥാന സര്‍ക്കാരിന് നല്‍കിയ അംഗീകാരമാണ് ഈ വിജയമെന്നും പ്രതിപക്ഷം ഉയര്‍ത്തിയ എല്ലാ നുണ പ്രചാരണങ്ങള്‍ക്കും ഉള്ള മറുപടിയാണ് ഈ വിജയമെന്നും സിപിഎം പറഞ്ഞു.
നാട്ടില്‍ സമാനതകളില്ലാത്ത വികസനം നടപ്പിലാക്കിയ പിണറായി സര്‍ക്കാരിലുള്ള ആഴത്തിലുള്ള വിശ്വാസത്തിന്റെ ഫലമാണ് വിജയമെന്നും ഒരു വശത്ത് ബിജെപിയുമായി രഹസ്യധാരണയും മറുവശത്ത് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പരസ്യധാരണയുമുണ്ടാക്കിയാണ് യുഡിഎഫ് മത്സരിച്ചതെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

No comments