തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയില്‍ നേതൃത്വത്തിനെതിരെ വിമര്‍ശനമുന്നയിച്ച് കെ. മുരളീധരന്‍ എം.പി.
തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയില്‍ നേതൃത്വത്തിനെതിരെ വിമര്‍ശനമുന്നയിച്ച് കെ. മുരളീധരന്‍ എം.പി. മുഖ്യമന്ത്രിയാകാന്‍ തയാറെടുത്തിരിക്കുന്നവര്‍ ഈ ശൈലി മതിയാകില്ലെന്ന് തിരിച്ചറിയണമെന്നും തൊലിപ്പുറത്തുള്ള ചികിത്സയല്ല മേജര്‍ സര്‍ജറി തന്നെയാണ് കോണ്‍ഗ്രസിന് ആവശ്യമെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പ്രതികരിച്ചു.
കെ.പി.സി.സി ഓഫിസില്‍ മുറിയടച്ചിട്ട് മൂന്നോ നാലോ പേര്‍ ചര്‍ച്ച നടത്തുന്ന രീതിയാണ് ഇന്നുള്ളത്. വിമര്‍ശിക്കുന്നവരെ ശരിയാക്കുകയാണ്. ഇങ്ങനെ പോയാല്‍ ഇനിയും ഇതേഫലം ആവര്‍ത്തിക്കും. തോറ്റിട്ട് ജയിച്ചെന്ന് പറയുന്നതില്‍ കാര്യമില്ല. നമ്മള്‍ പറയുന്നത് ജനം കേള്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

No comments