Breaking News

സൗദി അറേബ്യയില്‍ കോവിഡ്​ ബാധിച്ചുള്ള പ്രതിദിന മരണം 10 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

 


റിയാദ്​: സൗദി അറേബ്യയില്‍ കോവിഡ്​ ബാധിച്ചുള്ള പ്രതിദിന മരണം 10 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍. വെള്ളിയാഴ്​ച രാജ്യത്ത്​ വിവിധ ഭാഗങ്ങളില്‍ നിന്ന്​ മൂന്ന്​ മരണങ്ങള്‍ മാത്രമാണ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. എന്നാല്‍ പുതുതായി കോവിഡ്​ ബാധിക്കുന്നവരുടെ എണ്ണത്തില്‍ നേരിയ വര്‍ധനയുണ്ട്​. 173 കേസുകളാണ്​​​ പുതുതായി രജിസ്​റ്റര്‍ ചെയ്​തത്​. 181​ രോഗികള്‍ സുഖം പ്രാപിച്ചു.

ഇതോടെ രാജ്യത്ത്​ റിപ്പോര്‍ട്ട്​ ചെയ്​ത കോവിഡ്​ കേസുകളുടെ ആകെ എണ്ണം 364613 ഉം രോഗമുക്തരുടെ എണ്ണം 356382 ഉം ആയി. ആകെ മരണസംഖ്യ 6313 ആയി ഉയര്‍ന്നു. അസുഖ ബാധിതരായി രാജ്യത്ത്​ ബാക്കിയുള്ള 1918 പേരില്‍ 310 പേരുടെ നില ഗുരുതരമാണ്​​. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്​.

No comments