പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഫെബ്രുവരി 14, 15 തീയതികളില്‍ കോട്ടയം ജില്ലയില്‍ എത്തുമ്ബോള്‍ ചരിത്ര സംഭവമായി മാറുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
കോട്ടയം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഫെബ്രുവരി 14, 15 തീയതികളില്‍ കോട്ടയം ജില്ലയില്‍ എത്തുമ്ബോള്‍ ചരിത്ര സംഭവമായി മാറുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സമസ്ത മേഖലയിലും അഴിമതിയും, സ്വജനപക്ഷപാതവും നിറഞ്ഞ മാര്‍ക്സിസ്റ്റ് ഭരണം സംസ്ഥാനത്തിന് ബാധ്യതയായിരിക്കുകയാണ്. ഈ ദുര്‍ഭരണം അവസാനിച്ചാലേ കേരളത്തില്‍ വികസനക്കുതിപ്പ് ഉണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ്.ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന കോട്ടയം പാര്‍ലമെന്‍്റ് നിയോജക മണ്ഡല നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ്. ജില്ലാ കണ്‍വീനര്‍ ജോസി സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു.

No comments