കാസര്‍കോട് ജില്ലയില്‍ പുതിയതായി 85 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ പുതിയതായി 85 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 26006 ആയി ഉയര്‍ന്നു. ചികിത്സയിലുണ്ടായിരുന്ന 154 പേര്‍ക്ക് ചൊവ്വാഴ്ച കോവിഡ് നെഗറ്റീവായതായി ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6025 പേര്‍ വീടുകളില്‍ 5685 പേരും സ്ഥാപനങ്ങളില്‍ 340 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ 6025 പേരാണ് കോവിഡ് നിരീക്ഷണത്തിലുള്ളത്.
പുതിയതായി 405 പേരെ കൂടി നിരീക്ഷണത്തിലാക്കി. 616 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ആശുപത്രികളിലും മറ്റ് കോവിഡ് കെയര്‍ സെന്ററുകളിലുമായി 42 പേരെ പുതിയതായി നിരീക്ഷണത്തിലാക്കി.

No comments