Breaking News

റിപ്പബ്ലിക്​ ദിനത്തില്‍ കര്‍ഷകര്‍ക്ക്​ എതിരെയുള്ള ഡല്‍ഹി പൊലീസ്​ നടപടിയില്‍ പ്രതിഷേധിച്ച്‌​ യൂത്ത്​ കോണ്‍ഗ്രസ്​ പാലക്കാട്​ റെയില്‍വേ സ്​റ്റേഷനില്‍ ട്രെയിന്‍ തടഞ്ഞു.

 


പാലക്കാട്​: റിപ്പബ്ലിക്​ ദിനത്തില്‍ കര്‍ഷകര്‍ക്ക്​ എതിരെയുള്ള ഡല്‍ഹി പൊലീസ്​ നടപടിയില്‍ പ്രതിഷേധിച്ച്‌​ യൂത്ത്​ കോണ്‍ഗ്രസ്​ പാലക്കാട്​ റെയില്‍വേ സ്​റ്റേഷനില്‍ ട്രെയിന്‍ തടഞ്ഞു. പാലക്കാട്​ എം.എല്‍.എയും യൂത്ത്​ കോണ്‍ഗ്രസ്​ സംസ്ഥാന പ്രസിഡന്‍റുമായ ഷാഫി പറമ്ബിലിന്‍റെ നേതൃത്വത്തിലുള്ള കെ.എസ്​.യു, യൂത്ത്​ കോണ്‍ഗ്രസ്​ പ്രവര്‍ത്തകരാണ്​ ട്രെയിന്‍ തടഞ്ഞത്​.

മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകന്‍റെ ശബ്​ദം എന്തുകൊണ്ടാണ്​ സര്‍ക്കാര്‍ കേള്‍ക്കാത്തതെന്ന്​ ഷാഫി പറമ്ബില്‍ ചോദിച്ചു. ഇന്ന്​ രാവിലെ കര്‍ഷക സമരത്തിന്​ ഐക്യദാര്‍ഢ്യമായി പാലക്കാട്​ നഗരത്തില്‍ ഷാഫി പറമ്ബിലിന്‍റെ നേതൃത്വത്തില്‍ സൈക്കിള്‍ റാലി നടത്തിയിരുന്നു

No comments