Breaking News

നിയമസഭ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക​ണ്ണൂ​രി​ല്‍ കൊ​ല​വി​ളി മു​ദ്രാ​വാ​ക്യ​വു​മാ​യി സി​പി​എം പ്ര​ക​ട​നം

 


ക​ണ്ണൂ​ര്‍: നിയമസഭ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക​ണ്ണൂ​രി​ല്‍ കൊ​ല​വി​ളി മു​ദ്രാ​വാ​ക്യ​വു​മാ​യി സി​പി​എം പ്ര​ക​ട​നം. ക​ണ്ണൂ​ര്‍ മ​യ്യി​ലാ​ണ് സി​പി​എം പ്ര​ക​ട​നം ന​ട​ത്തി​യ​ത്. കൊ​ല്ലേ​ണ്ട​വ​രെ കൊ​ല്ലും, ത​ല്ലേ​ണ്ട​വ​രെ ത​ല്ലും. കൊ​ല്ലേ​ണ്ട​വ​രെ പ്ര​സ്ഥാ​നം കൊ​ന്നി​ട്ടു​ണ്ടെ​ന്നും ത​ല്ലേ​ണ്ട​വ​രെ ത​ല്ലി​യി​ട്ടു​ണ്ടെ​ന്നും മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യാ​യി​രു​ന്നു പ്ര​ക​ട​നം. ഇ​നി​യും മ​ടി​ക്കി​ല്ല ഇ​തി​നെ​ന്നും ഇ​വ​ര്‍ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

എന്നാല്‍ ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​രെ കൊ​ന്ന് പ​ച്ച​ക്കൊ​ടി പു​ത​പ്പി​ക്കു​മെ​ന്നും ഭീ​ഷ​ണി​യു​ണ്ട്. മ​യ്യി​ലി​ലെ ലീ​ഗു​ക​ര്‍​ക്കെ​തി​രെ​യു​ള്ള പ്ര​ക​ട​ന​ത്തി​ന്‍റെ വീ​ഡി​യോ പു​റ​ത്താ​യി.

No comments