ഇന്ത്യക്ക് വൻ വിജയം
സിഡ്നി : ജയപരാജയങ്ങള്‍ ഇങ്ങനെ മാറിമറിഞ്ഞ ടെസ്റ്റുകള്‍ കുറവായിരിക്കും. പ്രധാനബൗളര്‍മാരെല്ലാം പരിക്കേറ്റ് പോവുക. മധ്യനിരയിലെ പ്രധാന താരങ്ങളായ ഹനുമാ വിഹാരി രവീന്ദ്ര ജഡേജ എന്നിവരുടെ സേവനം നഷ്ടമാവുക. ഇങ്ങനെയെല്ലാം സംഭവിച്ചും ഇന്ത്യ ഓസീസില്‍ പരമ്ബര വിജയിച്ചെങ്കില്‍ ഒന്ന് മാത്രമാണ് അതിന് കാരണമായിട്ടുള്ളത്. ജയിച്ചേ പറ്റു എന്ന ടീമിന്റെ അടങ്ങാത്ത പോരാട്ടവീര്യം മാത്രം.
അഡലെയ്‌ഡില്‍ നടന്ന ആദ്യ മത്സരത്തില്‍ തകര്‍ന്നടിഞ്ഞ ടീം മെല്‍ബണില്‍ തിരിച്ചത്തിയത് അവിശ്വസനീയതയോടെയാണ് ലോകം കണ്ടത്. സിഡ്‌നിയിലും വിജയത്തിന്റെ സാധ്യതകള്‍ കണ്ടാണ് നമ്മള്‍ സമനിലയ്‌ക്ക് സമ്മതിച്ചത്. സിഡ്‌നിയില്‍ ഇന്ത്യക്ക് വിജയപ്രതീക്ഷ നല്‍കിയ ശേഷം ജയം കൈവിട്ടെങ്കിലും ഗാബയില്‍ നമ്മള്‍ അതിന് തയ്യാറായില്ല.

No comments