സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന്റെ അപരാജിത കുതിപ്പ് തുടരുന്നു.
മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന്റെ അപരാജിത കുതിപ്പ് തുടരുന്നു. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും കേരളം വിജയം കണ്ടെത്തി. ഇത്തവണ ഡല്‍ഹിയെ ആറു വിക്കറ്റിനാണ് കേരളം പരാജയപ്പെടുത്തിയത്. ഡല്‍ഹി ഉയര്‍ത്തിയ 213 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം ഒരു ഓവര്‍ ബാക്കിയാക്കി കേരളം മറികടക്കുകയായിരുന്നു. വെടിക്കെട്ട് ബാറ്റിങ്ങുമായി കളം നിറഞ്ഞ റോബിന്‍ ഉത്തപ്പയും വിഷ്ണു വിനോദുമാണ് കേരളത്തിന് വിജയമൊരുക്കിയത്. ടൂര്‍ണമെന്റില്‍ ഒരു ടീം പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന വിജയലക്ഷ്യം കൂടിയാണിന്ന് കേരളം മറികടന്നത്.

No comments