Breaking News

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കണ്ണൂര്‍ എം പിയുമായ കെ സുധാകരന്റെ മകന്‍ സന്‍ജോഗ് സുധാകരന്‍ വിവാഹിതനായി.


 കണ്ണൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കണ്ണൂര്‍ എം പിയുമായ കെ സുധാകരന്റെ മകന്‍ സന്‍ജോഗ് സുധാകരന്‍ വിവാഹിതനായി. മകന്റെ വിവാഹ വാര്‍ത്ത എം പി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. കണ്ണൂര്‍ വാസവ ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു വിവാഹം.


കണ്ണൂര്‍ പള്ളിക്കുന്ന് ശ്രീ നിലയത്തിലെ ഡോ. എ ടി ശ്രീകുമാറിന്റെയും ബീന ശ്രീകുമാറിന്റെയും മകള്‍ ശ്രീലക്ഷ്മിയാണ് സന്‍ജോഗിന്റെ ജീവിതപങ്കാളി. കോവിഡ് പ്രോട്ടോക്കോളിന്റെ പശ്ചാത്തലത്തില്‍ ലളിതമായ ചടങ്ങുകളോടെ ആയിരുന്നു വിവാഹം. കോവിഡ് പ്രോട്ടോക്കോളിന്റെ പശ്ചാത്തലത്തില്‍ എല്ലാവര്‍ക്കും ഒത്തുച്ചേരുന്നതിന് പരിമിതിയുള്ളതിനാല്‍ എല്ലാവരുടെയും മനസ്സു കൊണ്ടുള്ള സാന്നിധ്യവും അനുഗ്രഹവും വധു വരന്‍മാര്‍ക്ക് ഉണ്ടാകണമെന്ന് കുറിപ്പില്‍ എം പി പറഞ്ഞു.

No comments