Breaking News

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷരും കേന്ദ്രസര്‍ക്കാരുമായി നടന്ന പത്താംവട്ട ചര്‍ച്ചയ്ക്ക് പിന്നാലെ ഡല്‍ഹിയില്‍ നാടകീയ നീക്കങ്ങള്‍.

 


ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷരും കേന്ദ്രസര്‍ക്കാരുമായി നടന്ന പത്താംവട്ട ചര്‍ച്ചയ്ക്ക് പിന്നാലെ ഡല്‍ഹിയില്‍ നാടകീയ നീക്കങ്ങള്‍. ചര്‍ച്ച കഴിഞ്ഞ് ഇറങ്ങിയ കര്‍ഷകരെ സര്‍ക്കാര്‍ വീണ്ടും ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. ഇതേത്തുടര്‍ന്ന് കര്‍ഷകര്‍ വീണ്ടും വിജ്ഞാന്‍ ഭവനില്‍ തിരിച്ചെത്തി.


നേരത്തെ, പത്താംവട്ട ചര്‍ച്ചയില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്ന് കര്‍ഷകര്‍ പുറത്തിറങ്ങിയിരുന്നു. ഇന്നുതന്നെ പ്രശ്‌നപരിഹാരം വേണമെന്ന് കേന്ദ്രമന്ത്രിമാരുടെ യോഗത്തില്‍ തീരുമാനമായി. ഇതിന് പിന്നാലെയാണ് കര്‍ഷകരെ വീണ്ടും ക്ഷണിച്ചത്.


നാല്‍പ്പതോളം കര്‍ഷക സംഘടനാ നേതാക്കളാണ് പത്താംവട്ട ചര്‍ച്ചയില്‍ പങ്കെടുത്തത്.

No comments