Breaking News

റിപ്പബ്ലിക് ദിനത്തില്‍ കാര്‍ഷിക നിയമങ്ങള്‍ക്കതിരെ തങ്ങള്‍ നടത്തിയ സമാധാനപരമായ പ്രതിഷേധത്തില്‍ സാമൂഹ്യവിരുദ്ധര്‍ നുഴഞ്ഞുകയറിയതായി സംയുക്ത കിസാന്‍ മോര്‍ച്ച ആരോപിച്ചു.


ഡെൽഹി : റിപ്പബ്ലിക് ദിനത്തില്‍ കാര്‍ഷിക നിയമങ്ങള്‍ക്കതിരെ തങ്ങള്‍ നടത്തിയ സമാധാനപരമായ പ്രതിഷേധത്തില്‍ സാമൂഹ്യവിരുദ്ധര്‍ നുഴഞ്ഞുകയറിയതായി സംയുക്ത കിസാന്‍ മോര്‍ച്ച ആരോപിച്ചു.

റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ പ്രതിഷേധത്തിനിടെ ഡല്‍ഹിയില്‍ നടന്ന അക്രമങ്ങളെ അപലപിക്കുകയും ഖേദിക്കുകയും ചെയ്യുന്നുവെന്ന് കര്‍ഷക യൂണിയനുകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ച പത്രക്കുറിപ്പില്‍ അറിയിച്ചു.

ചില സംഘടനകളും വ്യക്തികളും ട്രാക്ടര്‍ റാലിക്കായി മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന റൂട്ട് ലംഘിച്ച്‌ അപലപനീയമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു എന്ന് പ്രസ്താവനയില്‍ പറയുന്നു. 'സാമൂഹ്യവിരുദ്ധര്‍ സമാധാനപരമായ സമരത്തിലേക്ക് നുഴഞ്ഞുകയറിയിരുന്നു.

No comments