വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി കളമശേരിയിലോ തൃക്കാക്കരയിലോ മത്സരിക്കാന്‍ തയ്യാറാണെന്ന് ഹൈക്കോടതി മുന്‍ ജഡ്‌ജി ജസ്റ്റിസ് ബി. കെമാല്‍പാഷ
കൊച്ചി : വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി കളമശേരിയിലോ തൃക്കാക്കരയിലോ മത്സരിക്കാന്‍ തയ്യാറാണെന്ന് ഹൈക്കോടതി മുന്‍ ജഡ്‌ജി ജസ്റ്റിസ് ബി. കെമാല്‍പാഷ വ്യക്തമാക്കി. പുനലൂര്‍ മണ്ഡലത്തില്‍ മത്സരിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫിലെ ചിലര്‍ സമീപിച്ചെങ്കിലും കളമശരേി, തൃക്കാക്കര മണ്ഡലങ്ങളിലേതെങ്കിലുമൊന്നിലാണ് താത്പര്യമെന്ന് മറുപടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കേരളകൗമുദിയോടു പറഞ്ഞു. അഞ്ചല്‍ സ്വദേശിയാണെങ്കിലും തൃക്കാക്കര മണ്ഡലത്തിലാണ് താമസിക്കുന്നത്. കൂടുതല്‍ ബന്ധങ്ങള്‍ ഇവിടെയാണ്. ആലുവ സീറ്റ് നല്‍കിയാലും സ്വീകരിക്കും. മറ്റൊരു മണ്ഡലത്തിലും താത്പര്യമില്ല.

No comments