Breaking News

കോ​വി​ഡ് വാ​ക്സിനേ​ഷ​ന് ത​യാ​റാ​യി സം​സ്ഥാ​നം.

 


തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വാ​ക്സിനേ​ഷ​ന് ത​യാ​റാ​യി സം​സ്ഥാ​നം. ജ​നു​വ​രി 16​-ന് 133 കേ​ന്ദ്ര​ങ്ങ​ളി​ല്‍ കൂ​ടി​യാ​ണ് വാ​ക്സി​ന്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. വാ​ക്സി​ന്‍ എ​ത്തി​ക്കു​ന്ന​തി​നും സൂ​ക്ഷി​ക്കു​ന്ന​തി​നും വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​മു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളെ​ല്ലാം പൂ​ര്‍​ത്തി​യാ​യി.


1240 കോ​ള്‍​ഡ് ചെ​യി​ന്‍ പോ​യി​ന്‍റു​ക​ളാ​ണ് വാ​ക്സി​ന്‍ സൂ​ക്ഷി​ക്കാ​ന്‍ ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. വാ​ക്സി​ന്‍ സ്വീ​ക​രി​ക്കു​ന്ന​വ​രു​ടെ തു​ട​ര്‍ നി​രീ​ക്ഷ​ണ​വും ആ​രോ​ഗ്യ​വ​കു​പ്പ് ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ല്‍ എ​ത്തി​ക്കു​ന്ന വാ​ക്സി​ന്‍ മൂ​ന്ന് കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നാ​കും വാ​ക്സി​നേ​ഷ​ന്‍ സെ​ന്‍റ​റു​ക​ളി​ലേ​ക്ക് അ​യ​ക്കു​ക.

No comments